ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. പ്രമുഖ ആപ്പുകളായ ടിക് ടോക്ക്, വീ ചാറ്റ്, ക്ലീൻ മാസ്റ്റർ അടക്കം 59 ചൈനീസ് ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ബ്രൗസിംങ് ആപ്പുകൾ അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യൻ മണ്ണിൽ കയ്യേറ്റം നടത്തിയ ചൈനീസ് പട്ടാളക്കാരെ പുറത്താക്കാൻ കഴിയാത്തതിനാലാണ് കേന്ദ്രസർക്കാർ ഇന്ത്യാക്കാരുടെ ഫോണിൽ നിന്നും ചൈനീസ് ആപ്പുകൾ പുറത്താക്കിയതെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.
