ടിക് ടോകും ഹലോയുമുള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

രാജ്യത്ത് ചൈനയുമായി ഡിജിറ്റല്‍ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്ബോ, എക്സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍ എന്നിങ്ങനെ 59 ആപ്പുകളാണ് നിരോധിച്ചത്.

ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. നിരോധിത ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിക്ക് ടോക്ക്, ഷെയര്‍ ആപ്പ്, ഹെലോ, ഷെയ്ന്‍, ലൈക്ക്, വെചാറ്റ്, യുസി ബ്രൗസര്‍ എന്നിവ ഉള്‍പ്പടെ പ്രമുഖ ആപ്പുകളും ഉള്‍പ്പെടു. 59 ജനപ്രിയ ആപ്ലിക്കേഷനുകളാണ് രാജ്യതാല്‍പര്യം കണക്കിലെടുത്ത് നിരോധിച്ചത്.

ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ”ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പൊതുജനങ്ങളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും) ചട്ടങ്ങള്‍ 2009, ഭീഷണികളുടെ ഉയര്‍ന്നുവരുന്ന സ്വഭാവം കണക്കിലെടുത്ത് 59 ആപ്ലിക്കേഷനുകള്‍ തടയാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും മുന്‍വിധിയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതു ക്രമം. എന്നിവ കണക്കിലെടുത്താണ് നിരോധനം.

Vinkmag ad

Read Previous

മോദിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികൾ നൽകിയത് കോടികൾ; ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ

Read Next

കൊച്ചി ബ്ലാക്‌മെയില്‍ കേസ് കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യും; സ്വര്‍ണകടത്തുസംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങി

Leave a Reply

Most Popular