ഞായറാഴ്ച് സമ്പൂർണ്ണ ലോക്ക്ഡൗൺ: വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കും ഇളവ്

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകൾ നടക്കുന്നതിനാലും വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്ന്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകൾ നടത്താമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ജൂൺ എട്ട് മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇതിനോടകം ക്രിസ്ത്യൻ ദേവാലയങ്ങളടക്കം തുറക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചകളിൽ പ്രത്യേക പ്രാർഥനയടക്കം നടക്കാൻ സാധ്യതയുള്ളതിനാലാണ് ലോക്ക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്നത്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വലിയ ആശയക്കുഴപ്പവും ആളുകൾക്കിടയിലുണ്ടായിരുന്നു. എന്നാൽ കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.

Vinkmag ad

Read Previous

അതിർത്തിയിൽ നേപ്പാൾ സേനയുടെ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു മൂന്നുപേർക്ക് പരിക്ക്

Read Next

രാജ്യത്ത് കോവിഡ് നിയന്ത്രണാതീതം; 24 മണിക്കൂറിൽ 11,929 പുതിയ രോഗികൾ

Leave a Reply

Most Popular