ഞങ്ങള്‍ക്ക് നിങ്ങളുടെ കയ്യടികള്‍ വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ തരൂ; പ്രധാമന്ത്രിയ്ക്ക് കത്തയച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും

രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. അടിയന്തിരമായി മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടഴ്സ് അസോസിയേഷന്‍ (ആര്‍.ഡി.എ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. നേരത്തെ ഈ രംഗത്തെ പ്രമുഖര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആവശ്യത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ കോവിഡ് പകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കത്തയച്ചിരിക്കുന്നത്.

പി.പി.ഇ, എന്‍ 95 മാസ്‌കുകള്‍, കൊവിഡ് -19 ടെസ്റ്റിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഞങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം ഉയര്‍ത്തിയതാണ്. ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായി കാണണം. രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.’, കത്തില്‍ പറയുന്നു.

എത്രയും പെട്ടെന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആര്‍.ഡി.എ ജനറല്‍ സെക്രട്ടറി ഡോ. ശ്രീനിവാസ് രാജ്കുമാര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് നിങ്ങളുടെ കൈയടികളോ നന്ദിവാക്കുകളോ വേണ്ട. ഞങ്ങളുടെ അവകാശങ്ങളേയും ശബ്ദങ്ങളേയും ഹനിക്കാതിരുന്നാല്‍ മാത്രം മതി. അത് മാത്രമാണ് ഏറ്റവും കുറഞ്ഞത് നിങ്ങള്‍ ആരോഗ്യമേഖലയോട് ഇപ്പോള്‍ ചെയ്യേണ്ടത്’, ഡോ. ശ്രീനിവാസ് രാജ്കുമാര്‍ ഇന്ത്യാ ടുഡേ ടി.വിയോട് പറഞ്ഞു.

നേരത്തെ നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ ആരോപിച്ചത്.

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular