കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ പേരിൽ യുഡിഎഫിൽ ഉടലെടുത്ത സംഘർഷത്തിൻ്റെ മഞ്ഞുരുകുന്നു. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മുന്നണി തീരുമാനങ്ങൾ അംഗീകരിക്കാതെയും അനുസരിക്കാതെയും വന്നതിനാൽ മുന്നണി യോഗങ്ങളിൽ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിർത്തുക മാത്രമാണ് ചെയ്തതെന്നും അതാണ് കഴിഞ്ഞ ദിവസം മുന്നണി കൺവീനർ പ്രഖ്യാപിച്ചതെന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
ജോസ് കെ മാണിക്ക് തെറ്റുതിരുത്തി യുഡിഎഫിലേക്ക് മടങ്ങാമെന്നും ചെന്നിത്തല വ്യക്തമാക്കി. ജോസ് കെ മാണി പുനരാലോചിക്കണം. യുഡിഎഫാണ് മികച്ച മുന്നണിയെന്ന് ജോസ് കെ മാണി മനസിലാക്കണമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടിയും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
