ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം തള്ളിയ മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെതിരെ നിയമ നടപടി. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി ശബ്ദമുയർത്തിയാണ് മലയാളി ഐഎഎസ് ഓഫീസറായ കണ്ണൻ ഗോപിനാഥൻ ജോലി രാജിവച്ചുകൊണ്ടുള്ള കത്ത് നൽകിയത്. കത്ത് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല.
കോവിഡി മഹാമാരിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് തനിക്കെതിരെ പ്രതികാരം ചെയ്യാനാണെന്ന ആരോപണവുമുയർത്തി അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നില്ല.
ഇതേത്തുടർന്നാണ് നിയമനടപടി ആരംഭിച്ചത്. ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
