സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഹൈന്ദവ പുരാണങ്ങളിൽ ന്യായീകരണം കണ്ടെത്തുന്നെന്ന വിമർശനം പലരും ഉയർത്തിയിരുന്നു. ഒരു മതത്തിൻ്റെ മാത്രം കാര്യങ്ങൾ ജസ്റ്റിസിൽ നിന്നും നിരന്തരം കേൾക്കുന്നു എന്നായിരുന്നു വിമർശനം.
ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജാമ്യത്തിന് അപേക്ഷിച്ച തടവുകാരനോടും ജസ്റ്റിസ് ശ്രീകൃഷ്ണൻ്റെ ജയിൽവാസത്തെ ഓർമ്മിപ്പിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചത് ജയിലിന് ഉള്ളില്‍ വെച്ചാണ്. നിങ്ങള്‍ക്ക് ജയിലാണോ ജാമ്യമാണോ വേണ്ടത്. എന്നാണ് ചീഫ് ജസ്റ്റിസ്സിൻ്റെ ചോദ്യം.
കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മേന്ദ്ര വാല്‍വി എന്നയാളുടെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജയിലിന് പുറത്തുപോകാന്‍ അനുവദിക്കണമെന്നായിരുന്നു വാല്‍വിയുടെ ആവശ്യം. നിങ്ങള്‍ക്ക് ജയിലാണോ ജാമ്യമാണോ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വാല്‍വിയുടെ അഭിഭാഷകനോട് ചോദിച്ചു.
ജാമ്യം വേണമെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചതോടെ, നല്ലത്, മതം നിങ്ങള്‍ക്ക് അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല എന്നും ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സുപ്രീംകോടതി ധര്‍മേന്ദ്ര വാല്‍വിയ്ക്ക് ജാമ്യം അനുവദിച്ചു. 1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര വാല്‍വി അടക്കം ആറുപേരെ കോടതി ശിക്ഷിച്ചത്.
ഡോ. കഫീൽ ഖാൻ്റെ കേസ് കേൾക്കുന്ന വേളയിലും ചീഫ് ജസ്റ്റിസ് മഹാഭാരതത്തെക്കുറിച്ച് ഉദ്ധരിച്ചിരുന്നു. കേസിനിടെ വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്നും, മഹാഭാരത കാലം മുതല്‍ ഇതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, തനിക്കതറിയില്ലെന്നും കൊവിഡ് കാലം മുതലുള്ളതായി അറിയാമെന്നും ഇന്ദിരാ ജെയ്‌സിങ് മറുപടി നല്‍കി.
