ജാമിയ മില്ലിയയിലെ പോലീസ് നരനായാട്ടിനെ വെള്ളപൂശി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; പ്രാഥമിക റിപ്പോര്‍ട്ടി പച്ചക്കള്ളങ്ങള്‍ മാത്രം

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാമിയ മില്ലിയ ക്യാംപസില്‍ പോലീസ് നടത്തിയ അഴിഞ്ഞാട്ടത്തിന് വെള്ളപൂശിയ റിപ്പോര്‍ട്ടുമായി ഡല്‍ഹി ക്രൈംബ്രാഞ്ച്. ലൈബ്രറിയിലടക്കം അതിക്രമിച്ചുകയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി ഡല്‍ഹി പോലീസ് മര്‍ദ്ദിക്കുന്ന സിസി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നതിനും ശേഷവും ക്രൈംബ്രാഞ്ച് പോലീസിനെ ന്യായികരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പെട്രോള്‍ ബോംബുമായി പോലീസിനെ അക്രമിച്ചെന്ന കള്ളകഥയാണ് ഡല്‍ഹി പോലിസിലെ തന്നെ ക്രൈബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്നത്.

സമാധാനപരമായി അകത്ത് ഇരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് ലൈബ്രറിയിലെയും റീഡിംഗ് ഹാളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ്. അകത്തു നിന്നും പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചുവെന്ന ക്രൈംബ്രാഞ്ച് വാദം പച്ചക്കള്ളമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു.

സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ സിറ്റിംഗ് ജഡ്ജിമാര്‍ നടത്തിയ ഒരു സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് ജാമിയമില്ലിയ ഏകോപനസമിത പറഞ്ഞു. ഡല്‍ഹി പോലീസ് നടത്തിയ അതിക്രമങ്ങള്‍ എങ്ങിനെയാണ് അവര്‍തന്നെ തെറ്റാണെന്ന് ഒരിക്കലും റിപ്പോര്‍ട്ട് നല്‍കില്ലെന്ന് ജെഎംഐയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അഹ്മദ് അസീം പറഞ്ഞു. അടിസ്ഥാര രഹിതമായ കാര്യങ്ങളാണ് ഡല്‍ഹി പോലിസിനെ രക്ഷിക്കാന്‍ വേണ്ടിമാത്രം ക്രൈംബ്രഞ്ച് എഴുതി ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിനാണ് ജാമിയ മില്ലിയ ക്യാപംസില്‍ ഡല്‍ഹി പോലീസ് നരനായട്ട് നടത്തിയത്. പോലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

Vinkmag ad

Read Previous

സഭയുടെ പേരില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഫാ ടോമി കരിയിലക്കുളം കുടുംബസ്വത്താക്കി; 600 കോടിയുടെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വൈദികന്റെ കുടുംബം; മറുനാടന്‍ മലയാളിയും ഷാജന്‍സ്‌കറിയയും പറഞ്ഞത് പച്ചക്കള്ളം; കോടികള്‍ വെട്ടിച്ച വൈദികനെ വെള്ളപൂശിയ മഞ്ഞ ഓണ്‍ലൈന്‍ കുരുക്കില്‍ !

Read Next

സംസ്ഥാനം അതീവ ജാഗ്രതയിൽ: കാസറഗോഡ് കടകൾ അടപ്പിച്ചു; അതിർത്തികളിൽ പ്രവേശന വിലക്ക്

Leave a Reply

Most Popular