വടക്കുകിഴക്കൻ ഡൽഹിയിൽ ആസൂത്രിതമായി നടത്തിയ കലാപത്തിൽ 34 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. കലാപത്തിൻ്റെ കെടുതികൾ മാറാൻ നാളുകളെടുക്കും എന്നാണ് കണക്ക് കൂട്ടുന്നത്. കലാപത്തിന് സഹായിച്ച സർക്കാരും പോലീസും ഇപ്പോഴും കാര്യക്ഷമായി പ്രവർത്തിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്.
എന്നാൽ ഇത്രയും ക്രൂരമായ പ്രവർത്തികൾക്കിടയിലും ദാരുണമായ അവസ്ഥകൾക്ക് നടുവിലും മാതൃകാപരമായി ഇടപെട്ടവരും ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ജയ് ശ്രീറാം വിളിച്ചുകൊണ്ട് മുസ്ലീങ്ങൾക്ക് നേരെ ആക്രമണത്തിന് മുൻനിരയിൽ നിന്ന ഒരു ചെറുപ്പക്കാരൻ മുസ്ലീങ്ങളുടെ പിടിയിലകപ്പെട്ട വീഡിയോയാണ് വൈറലാകുന്നത്. തങ്ങളെ ക്രൂരമായി ആക്രമിക്കുകയും കൊലവിളിനടത്തുകയും ചെയ്ത ചെറുപ്പക്കാരനെ യാതൊരു രീതിയിലും ഉപദേരവിക്കാതെ വിട്ടയച്ചതാണ് വീഡിയോയിലുള്ളത്.
വടക്കു കിഴക്കന്‍ ഡൽഹിയിലെ ഭജന്‍ പുരയിലാണ് സംഭവം. ഇവിടെ സംഘപരിവാര്‍ അക്രമികള്‍ മുസ്‌ലിം വീടുകള്‍ക്ക് തീവെക്കുമ്പോള്‍ ജയ്ശ്രീരാം വിളികളോടെ ഈ യുവാവ് ആക്രമണത്തിൻ്റെ വീഡിയോ എടുക്കുകയായിരുന്നു. പോലീസും തങ്ങൾക്കൊപ്പമുണ്ടെന്ന് ആക്രോശിച്ച യുവാവ് മറ്റുള്ളവർ കല്ലെറിയുന്നതും അടിച്ചുതകർക്കുന്നതുമൊക്കെ ആവേശത്തോടെ പ്രക്ഷേപണം ചെയ്തിരുന്നു.
എന്നാൽ പിന്നീട് ഒറ്റപ്പെട്ട ഇയാൾ ഒരു കൂട്ടം മുസ്ലിം യുവാക്കളുടെ ഇടയിൽ പെട്ടുപോകുകയായിരുന്നു. എന്നാല്‍ അവർ ഇയാളെ ഉപദ്രവിക്കാതെ വെറുതെ വിട്ടു. ഇയാളെ വിട്ടയക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
വൈറലായ വീഡിയോയില്‍ ജയ്ശ്രീരാം വിളിച്ച വ്യക്തി താങ്ങളാണോ എന്ന ചോദ്യത്തിന് ഇയാള്‍ അതെ എന്നുത്തരം നല്‍കുന്നുണ്ട്. മനുഷ്യത്വമുള്ളതു കൊണ്ടാണ് ഇവരെ ഒന്നും ചെയ്യാത്തതെന്നും ഇവരെ പൊലീസിന് കൈമാറുകയാണെന്നും വീഡിയോ പകര്‍ത്തിയ വ്യക്തി പറയുന്നുണ്ട്. അസദുദീന്‍ ഉവൈസി, മഹേഷ് ഭട്ട് തുടങ്ങി നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
