ജയസൂര്യ നായകനായ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും; പ്രതിഷേധവുമായി തിയറ്റര്‍ ഉടമകള്‍

തിയറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിനിടെ മലയാള സിനിമയും ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങുന്നു. ജയസൂര്യ നായകനായി വിജയ് ബാബു നിര്‍മിച്ച സൂഫളിയും സുജാതയുമെന്ന ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ജയസൂര്യതന്നെയാണ് ഇക്കാര്യം ഫേയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റല്‍ റിലീസ് നടക്കുന്നത്. നവാഗതനായ നുരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക.

വിദ്യാബാലന്‍ മുഖ്യവേഷത്തിലെത്തുന്ന ശകുന്തള ദേവി എന്ന ചിത്രവും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ട്. അനു മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സന്യ മല്‍ഹോത്ര, അമിത് സാദ്, ജിഷു സെന്‍ഗുപ്ത എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നടന്‍ സൂര്യയുടെ 2 ഡി എന്റര്‍ടൈന്മെന്റ് നിര്‍മ്മിച്ച് ജ്യോതിക നായികയായ പൊന്മകള്‍ വന്താല്‍ എന്ന ചിത്രവും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ട്. മെയ് 29 നാണ് ചിത്രത്തിന്റെ റിലീസ്.

അതസമയം തീരുമാനത്തെ എതിര്‍ത്തുകൊണ്ട് തീയറ്റര്‍ ഉടമകളും രംഗത്തുവന്നു. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഓണ്‍ലൈനില്‍ റിലീസിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് രംഗത്തെത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പുതുമുഖ നിര്‍മ്മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കില്‍ മനസിലാക്കാനാകുമെന്ന് പറഞ്ഞ അദ്ദേഹം വലിയ ഹിറ്റുകള്‍ നേടിയ നിര്‍മ്മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കാനാകില്ലെന്ന് തുറന്നടിച്ചു. ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘സിനിമ തീയേറ്റില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത്’, ഒരു പ്രമുഖ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.

Vinkmag ad

Read Previous

ബാങ്ക് വായ്പ മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ; സർക്കാരിനെതിരെ പരിഹാസം കലർന്ന ട്വീറ്റ്

Read Next

ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികള്‍ മരിച്ചു

Leave a Reply

Most Popular