അമേരിക്കയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രമുഖ ചിന്തകന്‍ നോം ചോംസ്‌കി. രാജ്യത്തെ കോവിഡ് മരണങ്ങള്‍ക്ക് ഉത്തരവാദി ട്രംപാണെന്ന് നോം ചോംസ്‌കി പറഞ്ഞു.
കോവിഡിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വ്യവസായ താല്‍പര്യങ്ങള്‍ക്കുമായാണ് ട്രംപ് ഉപയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡിനെ രാഷ്ട്രീയമായി ഉപയോഗിച്ച ട്രംപ് മാത്രമാണ് മരണത്തിനെല്ലാം ഉത്തരവാദി
രാജ്യത്തിന്റെ രക്ഷകനായി ചമഞ്ഞ് സാധാരണക്കാരായ അമേരിക്കക്കാരെ ട്രംപ് പിറകില്‍നിന്ന് കുത്തുകയായിരുന്നു- ചോംസ്‌കി തുറന്നടിച്ചു. ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചോംസ്‌കി ട്രംപിനെ കടന്നാക്രമിച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ ചുമതല ഗവര്‍ണര്‍മാരുടെ തലയില്‍ കെട്ടിവെച്ചുകൊണ്ട് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുനിന്നുവെന്നും അദ്േദേഹം വിമര്‍ശിച്ചു.
ഈ നൂറ്റാണ്ടിലെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയിലൂടെ അമേരിക്കകടന്നുപോകുമ്പോഴും ട്രംപ് രക്ഷകനായി അഭിനയിക്കുകയാണ്. ആരോഗ്യ മേഖലയിലെ ഗവേഷങ്ങള്‍ക്കും മറ്റു പദ്ധതികള്‍ക്കുമുള്ള വിഹിതം ഒരോവര്‍ഷം വെട്ടിചുരുക്കാനാണ് ട്രംപിന് ഉത്സാഹമെന്ന് നോംചോസ്‌കി ആരോപിച്ചു.
ലോകാരോഗ്യ സംഘടനയ്ക്കുള്ള പണം വെട്ടിചുരുക്കാനുള്ള ട്രംപിന്റെ തീരുമാനം ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ മരത്തിലേയ്ക്ക് നയിക്കുന്നതിന് കാരണമാകും. ലോകമെങ്ങുമുള്ള പുരോഗമന പ്രസ്ഥാനങ്ങളെ അണിനിരത്തികൊണ്ടുള്ള പൊതുവേദിയെ കുറിച്ചുള്ള അഭിമുഖത്തിലാണ് നോംചോംസ്‌കി ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയത്.
