ജനങ്ങളെ വലച്ച് ഡീസൽ വില വീണ്ടും കൂട്ടി; രാജ്യ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിന് മുകളിൽ തന്നെ

മഹാമാരിക്കാലത്ത് രാജ്യത്തെ ഡീസല്‍ വില നിർദ്ദയം ഉരുകയാണ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിൻ്റെ ഇപ്പോഴത്തെ വില. വിലക്കയറ്റം ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്.

പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു.

രാജ്യ തലസ്ഥാനത്ത് പെട്രോൾ വിലയ്ക്ക് മുകളിലായി ഡീസലിന്റെ വില തുടരുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 81 രൂപ 18 പൈസയാണ് വില. പെട്രോളിന് 80 രൂപ 43 പൈസയും. ലോക്ക്ഡൗണിന് പിന്നാലെ പ്രതിദിന ഇന്ധന വില നിര്‍ണയം പെട്രോള്‍ കമ്പനികള്‍ പുനരാരംഭിക്കുകയായിരുന്നു.

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 82.15 രൂപയും ഡീസലിനു 78.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 80.59 രൂപയും ഡീസലിന് 76.80 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 80.97 രൂപയും ഡീസലിനു 77.18 രൂപയുമാണ് വില.

Vinkmag ad

Read Previous

ബിഷപ്പ് ഫ്രാങ്കോ മുളക്കലിൻ്റെ ജാമ്യം റദ്ദാക്കി; ജാമ്യക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Read Next

മനുഷ്യരില്‍ പരീക്ഷിച്ച കോവിഡ് വാക്‌സിന്‍ വിജയകരം; മരുന്ന് കുത്തിവച്ചവര്‍ പ്രതിരോധശേഷി നേടി; മഹാമാരിയെ തടുക്കാന്‍ മരുന്നെത്തുന്നു

Leave a Reply

Most Popular