ജനം പട്ടിണി കിടന്ന് മരിക്കുമ്പോള്‍ നിങ്ങള്‍ പണക്കാരുടെ കൈകള്‍ വൃത്തിയാക്കുന്നു’; അരിയില്‍ നിന്ന് സാനിറ്റൈസര്‍ ഉണ്ടാക്കാനുള്ള നടപടിക്കെതിരെ രാഹുല്‍ ഗാന്ധി

അരിയില്‍ നിന്ന് സാനിറ്റൈസര്‍ ഉണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാഹുല്‍ഗാന്ധി. പാവപ്പെട്ടവര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ കേന്ദ്രം പണക്കാരുടെ കൈകള്‍ വൃത്തിയാക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് ഇങ്ങനെ :’ ഇന്ത്യയിലെ പാവപ്പെട്ടവര്‍ എപ്പോഴാണ് ഉണരുക ? നിങ്ങള്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട അരിയില്‍ നിന്ന് സൈനിറ്റൈസര്‍ ഉണ്ടാക്കി പണക്കാരുടെ കൈകള്‍ വൃത്തിയാക്കുകയാണ്’. ഹിന്ദിയിലായിരുന്ന ട്വീറ്റ്.

രാജ്യത്ത് അധികമായി വരുന്ന അരിയില്‍ നിന്ന് സാനിറ്റൈസറിനാവശ്യമായ എത്തനോള്‍ ഉദ്പാദിപ്പിക്കാമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത് ഇന്നലെയാണ്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ എന്‍ബിസിസി (നാഷണല്‍ ബയോഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി) അധികൃതരുമായി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്ര ഭക്ഷ്യ വകുപ്പില്‍ അധികമായി വരുന്ന അരി ഉപയോഗിച്ച് എത്തനോള്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Vinkmag ad

Read Previous

ബ്രസീൽ പൊട്ടിത്തെറിയുടെ വക്കിൽ; ലോക്ക്ഡൗണിനെതിരെ സമരം ചെയ്ത് പ്രസിഡൻ്റ് ബൊൽസൊനാരോ

Read Next

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പരിധിവിട്ടു; രാജ്യത്തെ ആശങ്കയിലാഴ്ത്തി മുംബൈ

Leave a Reply

Most Popular