ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരം; പ്രിയങ്കാ ഗാന്ധി

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 28 പേര്‍ മരിക്കാനിടയായ അക്രമ സംഭവങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരമാണെന്ന് പ്രിയങ്ക ഗാന്ധി. ഇത് നടുക്കമല്ല, നാണക്കേടാണ് ഉണര്‍ത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രിയങ്ക പറഞ്ഞു.

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ട്വിറ്ററിലൂടെ രംഗത്തെത്തി. സ്ഥലം മാറ്റപ്പെടാതിരുന്ന ധീരനായ ജഡ്ജി ലോയയെ ഓര്‍ക്കുന്നുവെന്ന ഒറ്റവരി ട്വീറ്റിലുടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പ്രതിഷേധം അറിയിച്ചത. അമിത് ഷാ ആരോപണ വിധേയനായ ലോയയുടെ മരണത്തിലെ
ലെ ദുരൂഹത വീണ്ടും ചര്‍ച്ചയാക്കിയാണ് മുരളീധറിന്റെ സ്ഥാന ചലനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഡല്‍ഹിയിലെ അക്രമക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിനെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

പ്രകോപനപരവും വിദ്വേഷം വളര്‍ത്തുന്നതുമായ പ്രചാരണം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം.

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular