ചൈന സംഘർഷത്തിനിടെ സൈനിക വിന്യാസവുമായി പാകിസ്ഥാൻ; പിന്നിൽ ചൈനീസ് ഇടപെടലെന്ന് സംശയം

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ നിയന്ത്രണരേഖയില്‍ വന്‍ സേന വിന്യാസവുമായി പാക്കിസ്ഥാന്‍. ജമ്മുകശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പാക് ഭീകരസംഘടനകളുമായി ചൈന ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.

അതിർത്തിയിൽ പാകിസ്ഥാൻ 20,000 സൈനികരെ വിന്യസിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയിലാണ് പാകിസ്താന്‍ സൈന്യത്തെ വിന്യസിച്ചത്. ലഡാക്കിലേയ്ക്ക്  ചൈനയ്ക്ക് യുദ്ധവിമാനങ്ങളെത്തിക്കാന്‍ പാക് അധിനിവേശ കശ്മീരിലെ  വ്യോമതാവളങ്ങളാണ് ഏറ്റവും സൗകര്യപ്രദം.

ഇത്തരത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് ഒരു സൈനിക നീക്കമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അതിര്‍ത്തിയില്‍ നടപടി ശക്തമാക്കിയിരിക്കുന്നതെന്നാണ് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനം ഗില്‍ജിത്ത് അടക്കമുള്ള മേഖലയില്‍ വര്‍ധിച്ചതായും അതിനാലാണ് സേനാ വിന്യാസമെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യുവരിച്ചു. ഭീകരനെ വധിച്ചു. സോപോറില്‍ ഏറ്റുമുട്ടലിനിടയില്‍ നിന്ന് മൂന്നു വയസുള്ള കുട്ടിയെ അതിസാഹസികമായി പൊലീസ് രക്ഷപ്പെടുത്തി.

 

Vinkmag ad

Read Previous

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന് ഐ എം എ

Read Next

വെടിയേറ്റ് മരിച്ച അപ്പൂപ്പൻ്റെ നെഞ്ചിൽ ഇരിക്കുന്ന കുഞ്ഞിൻ്റെ ചിത്രം: സൈന്യത്തിനെതിരെ കടുത്ത ആരോപണവുമായി കുടുംബം

Leave a Reply

Most Popular