ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം പുകയവേ, 20 ഇന്ത്യൻ സൈനികർ ദാരുണമായി കൊല്ലപ്പെട്ട ഈ വിഷയത്തിൽ മോദി സർക്കാർ സ്വീകരിച്ച നടപടികളിൽ രാജ്യത്തെ ജനങ്ങൾ സംതൃപ്തരല്ലെന്ന് സർവ്വേ. സർക്കാർ വിലയിരുത്താൻ ദേശീയ ചാനലായ ടൈംസ് നൗ നടത്തിയ സർവേയിലാണ് ജനങ്ങൾ അസംതൃപ്തി രേഖപ്പെടുത്തിയത്.
ഇന്ത്യ ചൈനയ്ക്ക് ഉചിതമായ മറുപടി നൽകിയോ എന്ന ചോദ്യമാണ് ടൈംസ് നൗ ചർച്ചയ്ക്ക് വച്ചത്. ഇന്ത്യൻ ജവാന്മാരുടെ ദാരുണ മരണവും ഭരണതലത്തിൽ തുടരുന്ന നിഷ്ക്രിയത്വവും ജനങ്ങളിൽ വലിയൊരു വിഭാഗത്തിനും മോദിസർക്കാരിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ട നിലയിലാണ്.
ഇന്ത്യ ഉചിതമായ മറുപടി ചൈനയ്ക്ക് നൽകിയില്ലെന്നായിരുന്നു സർവ്വേയിൽ പങ്കെടുത്ത 60.2 ശതമാനം പേരുടെയും വിലയിരുത്തൽ. 39.8 ശതമാനം പേരാണ് അതിർത്തിയിലെ നീക്കങ്ങളിൽ പ്രത്യാശ പ്രകടിപ്പിച്ചത്.
സർവ്വേ സംപ്രേക്ഷണം ചെയ്യുന്നതിനിടെ ടൈംസ് നൗ ചാനൽ പോളിലെ ശതമാനക്കണക്ക് തെറ്റായി രേഖപ്പെടുത്തിയത് സമൂഹ്യമാദ്ധ്യമങ്ങളിൽ പരിഹസിക്കപ്പെടുകയാണ്. കടുത്ത ബിജെപി അനുകൂല ചാനലായ ടൈംസ് 39.8 വലിയ ഭാഗം ഉപയോഗിച്ചും 60.2 ചെറിയ ഭാഗം ഉപയോഗിച്ചുമാണ് അടയാളപ്പെടുത്തിയത്.
