ചൈന വീണ്ടും പ്രകോപനത്തിന്; ടിബറ്റൻ അതിർത്തിയിൽ സൈനിക വിന്യാസം

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ചൈയുടെ ഭാഗത്ത് നിന്നും ഒരു പിന്മാറ്റവും ഉണ്ടായില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരവേ കൂടുതൽ സൈനിക വിന്യാസത്തിന് ചൈന ശ്രമിക്കുന്നതായി വാർത്ത. മോദി സർക്കാരിൻ്റെ നയതന്ത്ര പരാജയമാണ് ഇതിന് കാരണമെന്ന് വിമർശകർ.

ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നു. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ മേഖലകളോട് ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍.

സമുദ്രനിരപ്പില്‍നിന്ന് 4,600 മീറ്റര്‍ ഉയരത്തില്‍ വിന്യസിച്ച ഹൈ ആള്‍ട്ടിട്ട്യൂഡ് ആള്‍ട്ടിലറി ഗണ്ണുകളാണ് ഇതില്‍ സുപ്രധാനം. ഇതിന് പുറമെ ചൈനയുടെ 77-ാം കോബാറ്റ് കമാന്‍ഡിന്റെ കീഴില്‍ 150 ലൈറ്റ് കമ്പൈന്‍ഡ് ആര്‍മ്‌സ് ബ്രിഗേഡുകളെയും ചൈനീസ് സൈന്യം വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ ബ്രിഗേഡ് കോംബാറ്റ് ടീം മാതൃകയില്‍ രൂപീകരിച്ച വിഭാഗമാണ് ഇവ.

സങ്കീര്‍ണമായ വിവിധ ആയുധങ്ങളുടെ യോജിച്ചുള്ള കാര്യക്ഷമമായ ഉപയോഗത്തിന് വേണ്ടിയുള്ള സൈനിക വിഭാഗമാണ് ഇവര്‍. ഈ വിഭാഗത്തിനെയാണ് നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ ചൈന വിന്യസിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന് പുറമെ ഇന്ത്യ- നേപ്പാള്‍- ചൈന അതിര്‍ത്തികള്‍ ചേരുന്ന ലിപുലേഖിന് സമീപവും ചൈന കൂടുതല്‍ സേനാ വിന്യാസം നടത്തുന്നുണ്ട്. നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടും ലഡാക്കില്‍നിന്നുള്ള സൈനിക പിന്മാറ്റം ചൈന പൂര്‍ത്തിയാക്കിയിട്ടില്ല. അതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

Vinkmag ad

Read Previous

പെരുന്നാളിന് ക്ഷേത്രത്തില്‍ മാംസ വിതരണം; വ്യാജവാര്‍ത്തയെഴുതിയ ജന്മഭൂമിക്കെതിരെ നാട്ടുകാരുടെ പരാതി

Read Next

സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ നല്‍കുന്ന ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി

Leave a Reply

Most Popular