‘ചൈന നമ്മുടെ ഭൂമി കൈയടക്കിയിരിക്കുന്നു, അതും ദൈവത്തിന്റെ പ്രവര്‍ത്തിയാണോ?’ പരിഹാസവുമായി രാഹുല്‍ ഗാന്ധി

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റ പ്രസ്താവന ചൂണ്ടികാട്ടിയാണ് സര്‍ക്കാരിനെ രാഹുല്‍ പരിഹസിച്ചത്.

ചൈന നമ്മുടെ ഭൂമി കൈടക്കിയിരിക്കയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എപ്പോഴാണ് അത് തിരിച്ചുപിടക്കുന്നത്.അതോ അതും ദൈവത്തിന്റെ പ്രവര്‍ത്തിയായി കണക്കാക്കുകയാണൊ ചെയ്യുന്നത്ഇതായിരുന്നു ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതിന് കാരണം ദൈവത്തിന്റെ ഇടപെടലാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഈ വാക്കുപയോഗിച്ചാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്.
ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതരാമന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം ദൈവത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞത്.

ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ ചൈന അതിര്‍ത്തിയിലെ യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ അയവുവരുത്താന്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ അഞ്ചിന പദ്ധതികള്‍ക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു

Vinkmag ad

Read Previous

അര്‍ണാബ് ഗോസ്വാമിയ്ക്ക് എട്ടിന്റെ പണി; റിപ്പബ്ലിക്ക് ചാനലില്‍ കൂട്ടരാജി

Read Next

പാലത്തായി കേസില്‍ അട്ടിമറിയില്ലെന്ന വാദവുമായി പി ജയരാജന്‍

Leave a Reply

Most Popular