ചൈന ഇന്ത്യയെ ആക്രമിച്ചു; ഒരു കേണൽ ഉൾപ്പെടെ മൂന്നുപേർക്ക് വീരമൃത്യു

ലഡാക്കിൽ ഇന്ത്യാ ചൈന അതിർത്തിയിൽ സംഘർഷം. ചൈനീസ് സൈനികർ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ കേണൽ റാങ്കിലുള്ള ഒരു ഇന്ത്യൻ സേന ഉദ്യോ​ഗസ്ഥനും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.

പ്രശ്നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. രണ്ടു വശത്തും സൈനികർ മരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ചൈനയുടെ ഭാഗത്തുനിന്നും ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.  വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും ഔദ്യോ​ഗിക വിശദീകരണം പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ ചൈന അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് വിലയിരുത്തൽ.  1975-ന് ശേഷം ആദ്യമായാണ് ചൊന-ഇന്ത്യാ സൈനികർ തമ്മിൽ സംഘർഷമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും. സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.  ഇന്ത്യ ഏകപക്ഷീയമായ രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. അനാവശ്യപ്രസ്താവനകൾ നടത്തി പ്രശ്നം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Vinkmag ad

Read Previous

തമിഴ്‌നാട്ടില്‍ നാല് ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ; 12 ദിവസം അടച്ചിടും

Read Next

ലഡാക്കിൽ അവസ്ഥ നിയന്ത്രണാതീതം..? കേന്ദ്രസർക്കാർ മൗനം ദുരൂഹം

Leave a Reply

Most Popular