ചൈനീസ് ആക്രമണം: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഓഹരി സൂചികയെയും ബാധിച്ചു

ലഡാക്കിൽ ഇന്ത്യൻ സേനയെ ചൈന ആക്രമിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയിലും അതിൻ്റെ അലയൊലികൾ ഉണ്ടാകുകയാണ്. മെച്ചപ്പെട്ട് വന്നിരുന്ന രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ് പ്രധാന തിരിച്ചടി.

ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 നിലവാരത്തിലേക്ക് താഴ്ന്നു. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ അറ്റവില്‍പ്പനക്കാരായതും മൂല്യത്തെ ബാധിച്ചു. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് രാവിലെ വ്യാപാരത്തില്‍ മൂല്യം 75.77 നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു.

ഗല്‍വാന്‍ താഴ്വരയിലാണ് ഇന്നലെ രാത്രിയോടെ സംഘര്‍ഷം ഉണ്ടായത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേണല്‍ റാങ്കിലുളള ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം പരിഹരിക്കാന്‍ ഇരുസേനകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തുകയാണ്.

ഇന്ത്യന്‍ ഓഹരി സൂചികയില്‍ രണ്ട് ശതമാനത്തിനടുത്ത് ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ-ചൈന സംഘര്‍ഷത്തോടൊപ്പം തന്നെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതും വിപണിയെ കാര്യമായി ബാധിച്ചു. സെന്‍സെക്‌സ് 552.09 പോയിന്റെ ഇടിഞ്ഞ് 33.228.80 ത്തിലും നിഫ്റ്റി 1.60 ശതമാനം ഇടിഞ്ഞ് 9813.70 ത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

 

Vinkmag ad

Read Previous

തമിഴ്‌നാട്ടില്‍ നാല് ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ; 12 ദിവസം അടച്ചിടും

Read Next

ലഡാക്കിൽ അവസ്ഥ നിയന്ത്രണാതീതം..? കേന്ദ്രസർക്കാർ മൗനം ദുരൂഹം

Leave a Reply

Most Popular