ഇന്ത്യൻ അതിർത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി. കേവലം ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോ വിദേശകാര്യ മന്ത്രിയോ പ്രതിരോധ മന്ത്രിയോ രാഷ്ട്രത്തെയും ജനങ്ങളെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് എന്താണ് അവിടെ നടക്കുന്നതെന്ന് പരസ്യമായി വിശദീകരണം നൽകണമെന്നും എ.കെ ആന്റണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചൈന കിലോമീറ്ററുകളോളം ഇന്ത്യന്‍ മണ്ണില്‍ കടന്നു കയറിയിട്ടുണ്ടെന്നും ഇത് സൈനിക ചര്‍ച്ച കൊണ്ട് അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1975- ന് ശേഷം ഇന്ത്യ ചൈന അതിർത്തിയിൽ രണ്ട് സൈന്യവും തമ്മിൽ ഉന്തും തള്ളും വരെ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് സൈന്യവും വെടി പൊട്ടിച്ചിട്ടില്ല എന്ന് എ.കെ. ആന്റണി പറഞ്ഞു.
