ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ. ചെനയുമായുള്ള സംഘർഷത്തിന് അയവില്ലെന്ന റിപ്പോർട്ടുകൾ നിരന്തരം പുറത്തുവരുന്നതിനിടയിലാണ് സൈന്യത്തിൽ നിന്നും പ്രതികരണമുണ്ടാകുന്നത്.
ഇരു രാജ്യങ്ങളുടെയും ഉന്നത തലത്തിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ഒരാഴ്ച മുമ്പ് തന്നെ ചര്‍ച്ച ചെയ്തതാണ്. ദിവസങ്ങൾ കഴിഞ്ഞാണ് സൈനിക ഉദ്യോഗസ്ഥന്റെ വിശദീകരണം പുറത്തു വരുന്നത്.
ഇരുവശത്തു നിന്നുമുള്ള മുതിർന്ന സൈനിക മേധാവികൾ തമ്മിലുള്ള കൂടിക്കാഴ്‌ചകൾ പിൻവാങ്ങലിന് കാരണമായി എന്നും, നമ്മൾക്കിടയിൽ (ഇന്ത്യയ്ക്കും ചൈനയ്ക്കും) ഉള്ള എല്ലാ വ്യത്യാസങ്ങളും പരിഹരിക്കപ്പെടുമെന്നും നരവാനെ കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാക മേഖലയിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് മെയ് ആദ്യം ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ചൈനീസ് സൈനികർ മോട്ടോർ ബോട്ടുകളിൽ തടാകത്തിൽ പട്രോളിംഗ് നടത്തുന്നതായും ചൈനീസ് ചോപ്പറുകൾ കടന്നാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
