സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. സൈനിക, നയതന്ത്ര ചർച്ചകൾ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്‍റെയും അടിസ്ഥാനത്തിൽ തര്‍ക്കം പരിഹരിക്കാനാണ് ധാരണ.
ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സംഘര്‍ഷ രഹിത അന്തരീക്ഷവും അനിവാര്യമാണ്. എന്നാൽ ചൈനക്ക് കീഴിലായെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
നേപ്പാളിനും പാകിസ്ഥാനുമൊക്കെ എതിരായി നടക്കുന്ന കൊലവിളിയും ചൈനക്കെതിരെ ഉണ്ടാകാത്തത് ശ്രദ്ധേയമാണ്. കോവിഡ് രോഗത്തിൽ അസന്തുഷ്ടരായ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ചൈനീസ് സർക്കാർ കണ്ടെത്തിയ മാർഗ്ഗമാണ് അതിർത്തി കയ്യേറ്റമെന്നും റിപ്പോർട്ടുണ്ട്.
മൂന്നുമണിക്കൂറാണ് വെള്ളിയാഴ്ച നടന്ന കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. ലഡാക്കില്‍ ഏപ്രിലില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് മടങ്ങിപ്പോകണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ചര്‍ച്ച സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രസ്താവന നടത്തിയിട്ടും ചൈനയുടെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടില്ല.
