ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് മൂന്നുലക്ഷം കോടിരൂപയുടെ വായ്പ; പ്രാദേശിക ഉത്പന്നങ്ങളെ ആഗോളനിലവാരത്തിൽ എത്തിക്കും

20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ അഭിയാൻ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. സ്വയംപര്യാപ്ത ഇന്ത്യയ്ക്കായി ഏഴു മേഖലകളിലായി പതിനഞ്ചു നടപടികളാണ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.

ദീർഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചർച്ച ചെയ്‌തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടിരൂപയുടെ വായ്പ നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വായ്പാ കാലാവധി നാലുവർഷമാണ്. ഒരുവർഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും പണം ഉറപ്പാക്കും.

പ്രാദേശിക ഉത്പന്നങ്ങളെ ആഗോളനിലവാരത്തിൽ എത്തിക്കും. കർഷകർക്ക് നേരിട്ട് പണമെത്തിക്കും. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ നൽകി. ജൻധൻ അക്കൗണ്ടിലൂടെ 52606 കോടിയുടെ ഇടപാട് നടന്നെന്നും ധനമന്ത്രി പറഞ്ഞു.

Vinkmag ad

Read Previous

മകളെ അപമാനിച്ച യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വയാനാട്ടിലെ ഗുണ്ടകള്‍ക്ക് പോലീസ് സംരക്ഷണം

Read Next

രണ്ടു പോലീസുകാര്‍ക്ക് കോവിഡ്; മാനന്തവാടിയില്‍ കടുത്ത നിയന്ത്രണം

Leave a Reply

Most Popular