ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തികാണിക്കുന്ന നരേന്ദ്രമോദി അല്ലാ… അഴിമതി എന്ന വിപത്ത് രാജ്യത്തെ കര്‍ന്നുതിന്നുന്നത് കണ്ട് മനംനൊന്ത് ഐആര്‍ എസ് പദവി ഉപേക്ഷിച്ച് രാഷ്ട്രസേവനത്തിനിറങ്ങിയ അരവിന്ദ് കെജ്രിവാളാണ് ഞങ്ങളുടെ ഹീറോ എന്ന് ഡല്‍ഹി ജനത വീണ്ടും വീണ്ടും വിളിച്ചുപറയുകയാണ്…ഈ രാജ്യം എന്നത് നരേന്ദ്രമോദിയല്ല…ആര്‍എസ്എസ് പാര്‍ലമെന്റുമല്ല..
എന്ന് വിളിച്ച് പറയാന്‍ ധൈര്യം കാണിച്ച ഈ നേതാവ് ഭരണഘടനയാണ് അടിസ്ഥാനം മനുസ്മൃതിയല്ല എന്ന് ബിജെപിയെ ഓര്‍മ്മിപ്പിക്കുകയാണ്…
പറയാന്‍തക്കവണ്ണം രാഷ്ട്രീയ പാരമ്പര്യമില്ല… ശീലിച്ച ചുറ്റുപാടുകള്‍ വ്യത്യസ്തം..എന്നിട്ടും ഇന്ന് രാജ്യമാകെ ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയനേതാവായി അരവിന്ദ് കെജ്രിവാള്‍ വളര്‍ന്നുവന്നു എങ്കില്‍ അത് ആ നേതാവിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമാണ്…പൂജ്യത്തില്‍ നിന്നും തുടങ്ങിയ രാഷ്ട്രീയ തേരോട്ടം അരവിന്ദ് കെജ്രിവാളിനെ ഇന്ന് മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചിരിക്കയാണ്. ഡല്‍ഹിക്ക് സമീപത്തുള്ള ഹരിയാനയിലെ ഹിസാറിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച് അഴിമതിക്കെതിരെ പോരാടി സാധാരണക്കാന്‍ വേണ്ടി കോര്‍പ്പറേറ്റുകളുടെ കണ്ണില്‍ കരടായാണ് കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍ഹീറോ ആയി മാറുന്നത്…
രാജ്യമാകെ വ്യാപിച്ച് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന ബിജെപിയെ തറപറ്റിച്ച് ..വന്മരങ്ങളായ മോദി -ഷാമാരെ കടപുഴക്കി എറിഞ്ഞാണ് അരവിന്ദ് കെജ്രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ അമര്‍ന്നിരിക്കുന്നത്… 2013ഇല്‍ തുടങ്ങിയ കെജ്രിവാളിന്റെ രാഷ്ട്രീയ തേരോട്ടം ഇന്ന് എത്തിനില്‍ക്കുന്നത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാര്‍ട്ടികളുടെ എത്രയോ മുന്നിലാണ്…. മോദി എഫക്ടിന് ഡല്‍ഹിയെ തൊടാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കെജ്രിവാള്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരുന്നു..
മോദി പ്രഭാവം തന്റെ വികസന നേട്ടങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാവുമെന്നും അരവിന്ദ് കെജ്രിവാള്‍ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്… അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനിടയില്‍ തനിക്ക് പ്രിയപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ ചരിത്രമാണ് കെജ്രിവാളിനുള്ളത്. അഴിമതിയില്‍ മനംനൊന്ത് സിവില്‍ സര്‍വീ്‌സ് പുല്ലുപോലെ വലിച്ചെറിഞ്ഞ് അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ ഈ രാഷ്ട്രീയനേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാറായി മാറികഴിഞ്ഞു..കേന്ദ്ര ന്ദ്രമന്ത്രിമാര്‍ ക്യാമ്പു ചെയ്തു പ്രചരണം നടത്തിയിട്ടും കെജ്രാവാളിന്റെ നേട്ടത്തെ പിന്നിലാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഡല്‍ഹിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്ത്രപൂര്‍വം മുന്നേറിയ കെജ്രിവാളിന് മുന്നില്‍ ബിജെപിയുടെ തന്ത്രങ്ങളും പ്രതിഛായയും ഒരു വേള നിഷ്ഫലമായിത്തീര്‍ന്നു.
ഡല്‍ഹിയെ നന്നാക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന കെജ്രിവാളിന്റ അഭ്യര്‍ത്ഥനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്…വിദ്യാഭ്യാസവും വിവരവുമില്ലാതെ രാഷ്രമെന്താണെന്നറിയാതെ ഭരണഘടനയെന്താണെന്നറിയാതെ വര്‍ഗീയതയും ഹിന്ദുത്വവും മാത്രം പ്രചരിപ്പിച്ച് ഡല്‍ഹിയില്‍ ഭരണം കുറിക്കാനിറങ്ങിയ ബിജെപി ഈ മുന്‍ സിവില്‍ സര്‍വീസ് കാരന് മുന്നില്‍ മുട്ടുമടക്കുകയാണ്.. 1968ല്‍ ഹരിയാനയിലെ ഹിസാറില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് കെജ്രിവാള്‍ ജനിച്ചത്. പിതാവ് ഗോവിന്ദ് കെജ്രിവാള്‍. മാതാവ് ഗീതാദേവി. നാട്ടിലെ അതിസമ്പന്ന കുടുംബമായിരുന്നു കെജ്രിവാളിന്റെത്. മാതാപിതാക്കള്‍ വിദ്യാസമ്പന്നരും.. ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന പിതാവിന്റെ ജോലി മാറ്റങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും അടിസ്ഥാനമായി വിവിധ ഇടങ്ങളിലാണ് കെജ്രിവാള്‍ കുട്ടിക്കാലം ചെലവഴിച്ചത്. സോണെപ്പട്ട്, ഗസ്സിയാബാദ്, തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാല്യകാലത്തിന്റെ ഭൂരിഭാഗവും…
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഇലക്ട്രിക്കല്‍ എന്‍ജിനീയറായ അച്ഛന്റെ പാത പിന്തുടര്‍ന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. ടാറ്റാ സ്‌റീല്‍ കമ്പനിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആരെയും മോഹിപ്പിക്കുന്ന സ്വപ്നസമാനമായ ആ ജോലി 1992ല്‍ അദ്ദേഹം രാജിവച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടിയാണ് ടാറ്റസ്റ്റീലിലെ ജോലിയില്‍ നിന്ന് ലീവെടുക്കുകയും പിന്നീട് രാജിവയ്ക്കുകയുമുണ്ടായത്. 1995ല്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ അംഗമായി. ആദായ നികുതി വകുപ്പിലായിരുന്നു നിയമനം… സര്‍ക്കാര്‍ സര്‍വീസില്‍ അഴിമതിയും അനീതിയും നടമാടുന്നതില്‍ മനം നൊന്ത അദ്ദേഹം ആ സ്ഥാനത്തു നിന്നും രാജിവച്ചു.
2012 നവംബര്‍മാസത്തില്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടിയിലെ ശക്തനായ തേരാളിയായി പിന്നീട് കെജ്രിവാള്‍ മാറി. ആം ആദ്മി പാര്‍ട്ടി സാധാരണക്കാരനെ ഏറ്റവും അധികം ബാധിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധനയാണ് ഏറ്റെടുത്തത്. ബില്ലടക്കാതെ ജനങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭം ഡല്‍ഹി സര്‍ക്കാരിനെ വിറപ്പിച്ചു. ഇതോടെ കെജ്രിവാളിന് പിന്നില്‍ ഡല്‍ഹിയിലെ ചേരികളും, സാധാരണക്കാരും അണിനിരന്നു. അവര്‍ തങ്ങളുടെ രക്ഷകനെ കണ്ടത് കെജ്രിവാളിലായിരുന്നു.മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി ഏറ്റുമുട്ടി കെജ്രിവാള്‍ ഇന്നും വിജയക്കൊടി നാട്ടുമ്പോള്‍ അത് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയാക്കാന്‍ പോന്ന വളര്‍ച്ചയായി മാറുകയാണ്.
