ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

ലോക്ക് ഡൗണ്‍ മുതല്‍ തുടങ്ങിയ ക്ഷാമത്തില്‍ പിടിച്ചു നില്‍ക്കാന്‍ കണ്ടെത്തിയ ഒരു ഉപാധിയാണ്. അതാണെങ്കിലോ ഫേസ്ബുക്കിലും യൂട്യുബിലും കണ്ടു പഠിച്ചോ അല്ലാതെ സ്വന്തം എക്‌സ്പീരിയന്‍സ് വെച്ചോ ഒക്കെ കാച്ചികുറുക്കിയെടുത്തൊരു അറിവ് എന്ന് വേണമെങ്കിലും പറയാം. തിയറി പഠനമെല്ലാം കഴിഞ്ഞു പ്രാക്ടിക്കലിലേക്ക് കടന്നപ്പോളാണ് പലര്‍ക്കും അടവ് തെറ്റിയത്.അടി പതറിയതെന്നോ ചുവടു പിഴച്ചതെന്നോ എങ്ങിനെ വേണേലും പറയാം. എന്താണെങ്കിലും നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒന്നൊന്നര മാസക്കാലത്തെ ലോക് ഡൗണിനു അദ്ദേഹത്തിന്റെ അനുയായികള്‍ വളരെ നല്ല രീതിയില്‍ തന്നെ ദിനം പ്രതി സ്‌കോര്‍ ചെയ്യുന്നുണ്ട്.

അതു നേരത്തെ പറഞ്ഞ പോലെ ചാരായം വാറ്റിയ കേസില്‍ കാലിടറി വീണുകൊണ്ടാണെന്ന് മാത്രം.ഇതിനോടകം എത്ര പേറേ ഇക്കാര്യത്തില്‍ കയ്യോടെ പൊക്കി എന്നു ചോദിച്ചാല്‍ പൊലീസിന് തന്നെ പറയാന്‍ നന്നേ ക്ഷീണമായിരിക്കും. എന്നാല്‍ കൂട്ടത്തില്‍ കേമനാര് എന്ന് ചോദിച്ചാല്‍ അതു ബിജെപിക്കാര്‍ തന്നെ എന്ന് അവര്‍ പറയും.കാരണം പൊക്കിയ അകത്തായവരിലധികവും പ്രിയ മിത്രങ്ങളാണ്. ഇപ്പോളിതാ അകത്തായവരില്‍ മുമ്പന്‍, സ്ഥാനമാനങ്ങളിലോ വമ്പന്‍ പോലീസ് പിടിയിലിലായിരിക്കുകയാണ്. മേലുകാവിന് സമീപം ചാലമറ്റത്ത് നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി അറസ്‌റിലായതു മറ്റാരുമല്ല ബിജെപി പഞ്ചായത്ത് സെക്രട്ടറി സിമി ജോസഫാണ്

മേലുകാവിന് സമീപം ചാലമറ്റത്ത് നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ എക്‌സൈസ് പിടിയിലായത്. ചാരായം വാറ്റാനായി തയാറാക്കിയ 60 ലിറ്റര്‍ കോടയും നിര്‍മിച്ച 150 മില്ലി ചാരായവും വാറ്റുന്നതിന് ഉപയോഗിച്ച പാത്രങ്ങളും കന്നാസുകളും കണ്ടെടുത്തു. വീടിന്റെ സൈഡില്‍ വെച്ചായിരുന്നു സിമി ചാരായം വറ്റിയിരുന്നത്. ചാരായം വീടിന് സമീപത്തുള്ള തോട്ടിന്‍ കരയില്‍ കൊണ്ടുപോയി വില്പനയും പ്രതി നടത്തിയിരുന്നു. സിമി മുന്‍പ് മേലുകാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും നിരവധി ബിജെപി നേതാക്കള്‍ ചാരയ വാറ്റിന് പിടിയിലായിരുന്നു.

ഈരാറ്റുപേട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ്, പ്രിവന്റീവ് ഓഫീസര്‍ ശിവന്‍കുട്ടി , സിഇഒമാരായ പ്രസാദ് പി.ആര്‍, ഹാഷിം, പ്രദീപ് എം.ജി, ഡ്രൈവര്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോടയും, ചാരായവും വീടിനു ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. വാറ്റ് ഉപകരണങ്ങള്‍ വീടിന്റെ സൈഡില്‍ നിന്നും കണ്ടെത്തി.

Vinkmag ad

Read Previous

ബ്രസീൽ പൊട്ടിത്തെറിയുടെ വക്കിൽ; ലോക്ക്ഡൗണിനെതിരെ സമരം ചെയ്ത് പ്രസിഡൻ്റ് ബൊൽസൊനാരോ

Read Next

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പരിധിവിട്ടു; രാജ്യത്തെ ആശങ്കയിലാഴ്ത്തി മുംബൈ

Leave a Reply

Most Popular