ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയർത്തിയ സംഭവമായിരുന്നു രണ്ട് മലയാളം വാർത്താ ചാനലുകളെ വിലക്കിയ നടപടി. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിലാണ് കേന്ദ്രസർക്കാർ നടപടി എടുത്തത്. എന്നാൽ സംഭവ്തതിൽ ദുരൂഹതകാൾ ഏറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ മലയാളം ചാനലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പടുത്തിയ തൂരുമാനം കേന്ദ്രമന്ത്രിയോ പ്രധാനമന്ത്രിയോ അറിഞ്ഞിരുന്നില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. ഈ വിഷയത്തിൽ സഭയില്‍ ചര്‍ച്ചയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് രംഗത്തെത്തി. വിഷയത്തില്‍ ലീഗ് സഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.
അടിയന്തര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഭരണഘടനയുടെ 19 (1) വകുപ്പിന്റെ ലംഘനമാണ്. ആര്‍.എസ്.എസിനെ വിമര്‍ശിച്ചു, ഒരു പ്രത്യേക സമുദായത്തോട് അനുഭാവം കാട്ടി റിപ്പോര്‍ട്ട് ചെയ്തു എന്ന ആരോപണമാണ് ചാനലുകള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. മാദ്ധ്യമ സ്വാതന്ത്ര്യം പ്രധാനമാണ്. കാരണം പൊതുകാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ അവര്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
രാജ്യസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കും.
