എംപി സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍.റിട്ടയര്‍മെന്റ് അനന്തര പോസ്റ്റുകള്‍ക്കായി, നീതിപീഠത്തില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഷൂ നക്കുന്ന അഭിനവ സവര്‍ക്കര്‍മാര്‍, ജുഡിഷ്യറിയെ മാത്രമല്ല, നീതിയെപ്പറ്റിയും മൂല്യങ്ങളെപ്പറ്റിയുമുള്ള 130 കോടി ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് 30 വെള്ളിക്കാശിന് ഒറ്റുകൊടുക്കുന്നതെന്ന് ഹരീഷ് തന്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചു.
തീരുമാനത്തിനെതിരെ റിട്ട. ജസ്റ്റിസ് മദന്‍ ബി ലോകൂറും രംഗത്തെത്തിയിരുന്നു. തീരുമാനം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയെ പുനര്‍നിര്‍വചിക്കുമെന്ന് ജസ്റ്റിസ് ലോകുര്‍ പറഞ്ഞു. അവസാനത്തെ അഭയവും ഇല്ലാതായേ എന്നും അദ്ദേഹം ചോദിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
റിട്ടയര്‍മെന്റ് അനന്തര പോസ്റ്റുകള്‍ക്കായി, നീതിപീഠത്തില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഷൂ നക്കുന്ന അഭിനവ സവര്‍ക്കര്‍മാര്‍, ജുഡീഷ്യറിയെ മാത്രമല്ല, നീതിയെപ്പറ്റിയും മൂല്യങ്ങളെപ്പറ്റിയുമുള്ള 130 കോടി ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് 30 വെള്ളിക്കാശിന് ഒറ്റുകൊടുക്കുന്നത്.. ‘ചരിത്രം ഇവനെ ഒറ്റുകാരനെന്നു വിധിക്കും.’
മൂല്യങ്ങളുടെ ഒറ്റുകാരന്‍.
