ആര്‍എസ്എസ് നേതാവ് മോഹന്‍ഭാഗതിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആര്‍.എസ്.എസിന്റെ പൊതുജനപിന്തുണ പരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ ഭാഗവതിന് സാധിക്കുമോ എന്ന് ആസാദ് ചോദിച്ചു.
നാഗ്പൂരിലെ രേഷിംബോഗ് ഗ്രൗണ്ടില്‍ ഭീം ആര്‍മി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആസാദ്. പുതിയ പൗരത്വനിയമം, ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ ആര്‍എസ്എസിന്റെ അജണ്ടകളാണ്.
നുണകളുടെ മൂടുപടം പുറത്തെടുത്ത് ആര്‍.എസ്.എസ് തലവന്‍ രംഗത്തേക്ക് വരണമെന്നും മനുസ്മൃതിയല്ല ഭരണഘടനയാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നത്തെ ഭയന്ന് പ്രാദേശിക പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ച് ചില നിബന്ധനകളോടെയാണ് ഭീം ആര്‍മിക്ക് രേഷിംബോഗ് മൈതാനത്ത് യോഗം ചേരാന്‍ അനുവാദം നല്‍കിയത്.
