വിശ്വഹിന്ദു പരിഷത്ത് ഗോ രക്ഷാ സംഘത്തിന്റെ നേതാവിനെ കുത്തിയ ശേഷം വെടിവച്ചുകൊന്നു.മധ്യപ്രധേശിലെ ഹോഷാംഗാബാദ് ജില്ലയിലാണ് സംഭവം. ദൃക്സാക്ഷിയായ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വന്‍ വിവാദമായി മാറുകയായിരുന്നു.
ഗോ രക്ഷാ സംഘവുമായി ബന്ധമുള്ള 35 കാരനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം വെടിവെച്ചു കൊന്നു. വിശ്വ ഹിന്ദു പരിഷത്ത് ഗോ രക്ഷാ സംഘത്തിന്റെജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മ്മ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരോടൊപ്പം മടങ്ങുമ്പോള്‍ ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പിപാരിയ പട്ടണത്തില്‍വെച്ചാണ് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
വിശ്വകര്‍മ്മയെയും മറ്റ് രണ്ട് പേരെയും ഒരു സംഘം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം രണ്ട് റൗണ്ട് വെടിവച്ചുവെന്നും അതിലൊന്ന് വിശ്വകര്‍മയുടെ നെഞ്ചില്‍ തറച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരച്ചുവെന്നും പോലീസ് പറഞ്ഞു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ു.
സംഭവത്തിന്റെ വീഡിയോയില്‍ ആറ് മുതല്‍ എട്ട് വരെയാളുകളാണുള്ളത്. ചിലര്‍ തൂവാലകളും സ്‌കാര്‍ഫുകളും കൊണ്ട് മുഖം മറച്ചിരുന്നു. ഒരു പാലത്തിന് സമീപമാണ് കാര്‍ ആക്രമിച്ചത്. വീഡിയോ റെക്കോര്‍ഡുചെയ്യുന്നയാളോട് സ്ഥലത്തുനിന്ന് പോകാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നതും കേള്‍ക്കാം. കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്താണ് വിഎച്ച്പി നേതാവിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ കാറില്‍ നിന്ന് പുറത്തിറക്കിയത്.
