ഗോമൂത്രവും ചാണകവും കൊറോണയെ തടയുമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ: ഉപരാഷ്ട്രപതി; വെങ്കയ്യ നായിഡുവിൻ്റെ പരാമർശം രാജ്യസഭയിൽ

കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്ന തരത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ നിരുത്സാഹപ്പെടുത്തണമെന്ന എന്‍.സി.പി എം.പി വന്ദന ചവാൻ്റെ ആവശ്യം തള്ളി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു.

‘ഗോമൂത്രം, ചാണകം ചേര്‍ന്ന കേക്കുകള്‍ എന്നിവ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണെന്ന തരത്തില്‍ ചില നേതാക്കള്‍ സംസാരിക്കുന്നത് കണ്ടെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുകയാണ്. ഇത് സംഭവിക്കാന്‍ പാടില്ലെന്നുമായിരുന്നു വന്ദന ചവാന്‍ പറഞ്ഞത്.

എന്നാല്‍ എം.പിയുടെ പ്രസ്താവന തടഞ്ഞ രാജ്യസഭാ അധ്യക്ഷന്‍ ഇത്തരത്തിലുള്ള കാര്യമൊന്നും പറയരുതെന്നും ഇതെല്ലാം വിശ്വസിക്കണോ വേണ്ടയോ എന്നത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നുമായിരുന്നു വെങ്കയ്യ നായിഡു പറഞ്ഞത്.

കൊറോണ വൈറസിനെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടിയും ചാണകകേക്കുമുണ്ടാക്കാന്‍ ഹിന്ദുമഹാസഭ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍.സി.പി എം.പി വിഷയം സഭയില്‍ പറഞ്ഞത്.

Vinkmag ad

Read Previous

ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുസ്ലീം യുവാക്കൾക്ക് മർദ്ദനം; ഏഴോളം പേരുള്ള സംഘം ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നു

Read Next

സാമ്പത്തിക പ്രതിസന്ധി: യെസ് ബാങ്ക് നിക്ഷേപകർക്ക് നിയന്ത്രണം ഏർപ്പെടുത്തി; ബാങ്കിൻ്റെ സാമ്പത്തിക അവസ്ഥ ദിവസവും താഴുന്നു

Leave a Reply

Most Popular