ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ സംസ്ഥാനസർക്കാർ. തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
എന്നാൽ ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് സുരക്ഷയോടെ തുടരും. നാളെ നിശ്ചയിച്ച വിവാഹങ്ങൾ മാത്രം നടത്താം. ചോറൂൺ ഉൾപ്പടെയുള്ള മറ്റ് ചടങ്ങുകൾ നേരത്തേതന്നെ പാടില്ലെന്ന് നിർദേശിച്ചിരുന്നു.
നിരവധിപ്പേർ ഗുരുവായൂരിൽ പുതുതായി വിവാഹം നടത്താനും മറ്റും റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ക്ഷേത്രം അടച്ചിടുന്നതാണ് സുരക്ഷിതമെന്ന് സർക്കാർ തീരുമാനിച്ചത്. ഇന്ന് 14 പേർക്കാണ് തൃശ്ശൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
