ഗുജറാത്ത്‌ പിസിസി വർക്കിംഗ് പ്രസിഡൻ്റായി ഹർദിക് പട്ടേല്‍; പട്ടേൽ സംവരണ സമര നായകൻ

ഗുജറാത്ത്‌ പിസിസി വർക്കിംഗ് പ്രസിഡൻ്റായി പട്ടേൽ സമര നേതാവ് ഹർദിക് പട്ടേല്‍. ഹർദിക് പട്ടേലിനെ നാമനിർദ്ദേശം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. അമിത് ചാവ്ടയാണ് നിലവില്‍ ഗുജറാത്ത് കോണ്‍ഗ്രസിനെ നയിക്കുന്നത്.

26കാരനായ ഹര്‍ദിക് പാട്ടേല്‍ ഗുജറാത്തിലെ പട്ടേല്‍ സമരത്തോടെയാണ് ശ്രദ്ധേയനാവുന്നത്. 2019 മാർച്ചിലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അമിത് ചാവ്ടയാണ് നിലവില്‍ ഗുജറാത്ത് കോണ്‍ഗ്രസിനെ നയിക്കുന്നത്. പട്ടേല്‍ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നൽകിയാണ് ഹര്‍ദിക് പട്ടേല്‍ ശ്രദ്ധേയനായത്.

Vinkmag ad

Read Previous

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ; ബംഗളുരുവിൽ നിന്നാണ് ഇരുവരും പിടിയിലായത്

Read Next

അപമാനിതനായി ഇനിയും നിൽക്കാനാവില്ല: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; രാജസ്ഥാനിൽ അധികാരമാറ്റം

Leave a Reply

Most Popular