ഗുജറാത്തില്‍ കുടുങ്ങിയ മലയാളികള്‍ പട്ടിണിയില്‍ ! കോവിഡ് വ്യാപനത്തില്‍ ഗുജറാത്ത് വിറയ്ക്കുന്നു

കോവിഡ് വ്യാപനത്തില്‍ ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന നിരക്കുളള ഗുജറാത്തിലെ സ്ഥിതിഗതികള്‍ ഗുരുതരമായതോടെ അവിടെ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ കൊടും ദുരിതത്തില്‍. കോവിഡ് പടരുന്ന അഹമ്മദാബാദില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് വന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പട്ടിണിയിലാണെന്ന് അവിടെ കുടുങ്ങിയ മലയാളികള്‍ പറഞ്ഞു

ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര മേഖലകളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനിനായി മലയാളി സംഘടനകളുടെ നേതൃത്വത്തിലും ഗുജറാത്ത് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അനുമതിയ്ക്കായി ശ്രമിക്കുന്നുണ്ട്.

സൂറത്തില്‍ തീവ്രബാധിത മേഖലകള്‍ പോലും സീല്‍ ചെയ്തിട്ടില്ലാത്തതിനാല്‍ രോഗവ്യാപന ഭീഷണിയിലാണ് തങ്ങള്‍ ഉള്ളതെന്ന് ഇവിടെ കുടുങ്ങിയ മലയാളികള്‍ പറയുന്നു. സമ്പൂര്‍ണ്ണ ലോക് ഡൗണുള്ള അഹമ്മദാബാദില്‍ പച്ചക്കറി-പലവ്യഞ്ജനക്കടകളടക്കം അടഞ്ഞു കിടക്കുകയാണ്. പാല്‍ വിതരണ കേന്ദ്രങ്ങള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മാത്രമാണ് അഹമ്മദാബാദില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്.

Vinkmag ad

Read Previous

മകളെ അപമാനിച്ച യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വയാനാട്ടിലെ ഗുണ്ടകള്‍ക്ക് പോലീസ് സംരക്ഷണം

Read Next

രണ്ടു പോലീസുകാര്‍ക്ക് കോവിഡ്; മാനന്തവാടിയില്‍ കടുത്ത നിയന്ത്രണം

Leave a Reply

Most Popular