ഗുജറാത്തിലെ ജാംനഗർ ഗുരുഗോബിന്ദ് സിംഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ തീ പിടിത്തം. ഉച്ചയോടെയാണ് അപകടം. ഐസിയുവിലടക്കമുളള നിരവധി രോഗികളെ അടുത്ത കെട്ടിടത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് ഇതര ഐസിയു പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഗുരുഗോവിന്ദ് സിങ് ആശുപത്രിയുടെ പഴയ കെട്ടിടത്തിലാണ് കോവിഡ് ഇതര ഐസിയു പ്രവര്‍ത്തിക്കുന്നത്.
പുക ഉയരുന്നതിനിടെ തന്നെ ആശുപത്രി അധികൃതര്‍ രോഗികളെ അടുത്ത കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
