ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച വെന്റിലേറ്ററുകള്‍ വ്യാജം; ജനങ്ങള്‍ മരണക്കിടക്കയിലാകുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നാറുന്ന അഴമതികള്‍

നീണ്ട പതിമൂന്ന് വര്‍ഷക്കാലം തുടര്‍ച്ചയായി നരേന്ദ്രമോദി പ്രധാനമന്ത്രിയായിരുന്ന ഗുജാറാത്തിലെ ആരോഗ്യമേഖല തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലായിരുന്നു. കോവിഡ് വ്യാപനത്തോട് കൂടി കൊട്ടി ഘോഷിച്ച ഗുജറാത്ത് മോഡലിന്റെ തനിനിറവും പുറത്തായി. ഇപ്പോഴിതാ സര്‍ക്കാര്‍ ആശുപത്രില്‍ സ്ഥാപിച്ച വെന്റിലേറ്ററുകള്‍ വ്യാജമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോവിഡ് വ്യാപനത്തില്‍ ഭീതിപെടുത്തുന്ന അവസ്ഥയിലൂടെയാണ് ഗുജറാത്ത് കടന്നുപോകുന്നത്. അഹമ്മദാബാദില്‍ കോവിഡ് രോഗികളുടെ മരണവും വ്യാപനവും തുടരുകയാണ് ഇതിനിടയിലാണ് ഗുജറാത്ത് ആരോഗ്യമേഖലയില്‍ വെന്റിലേറ്ററുകളുടെ പേരില്‍ പുതിയ വിവാദം പടരുന്നത്.

ഏപ്രില്‍ 5നാണ് രാജ്കോട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എന്‍.സി എന്ന കമ്പനി 10 ദിവസം കൊണ്ട് കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത വെന്റിലേറ്ററുകള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ സ്ഥാപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നേരിട്ടെത്തിയായിരുന്നു വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ നിരവധി ആശുപത്രികളില്‍ ഇതേ വെന്റിലേറ്ററുകള്‍ സ്ഥാപിച്ചു.

‘കൊവിഡ് ബാധിതര്‍ക്കായുള്ള വെന്റിലേറ്ററുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതോടെ വെന്റിലേറ്ററുകള്‍ക്ക് വലിയ ക്ഷാമമാണ് ലോകരാഷ്ട്രങ്ങളെല്ലാം നേരിടുന്നത്. ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചുക്കൊണ്ട് ഗുജറാത്ത് ലോകത്തിന് വേണ്ടി ഒരു പുതിയ പാത വെട്ടിത്തുറന്നിരിക്കുകയാണ്.’ എന്നായിരുന്നു ഏപ്രില്‍ 4ന് ഗുജറാത്ത് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഗുജറാത്ത് എന്നീ പദ്ധതികളുടെ വലിയ വിജയമാണ് ഇതെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ പറയുന്ന വെന്റിലേറ്ററുകള്‍ യഥാര്‍ത്ഥ വെന്റിലേറ്ററുകള്‍ പോലുമല്ലെന്ന് തെളിഞ്ഞതോടെ മാധ്യമങ്ങള്‍ സംഭവത്തില്‍ പ്രതികരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Vinkmag ad

Read Previous

സുരക്ഷ മുൻകരുതലുകൾ ഒന്നുമില്ല!! രാംലീല മൈതാനിയിൽ ഞെട്ടിക്കുന്ന കാഴ്ച; രജിസ്ട്രേഷനായി മൈതാനിയിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ

Read Next

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 5,611 പേര്‍ക്ക് പുതുതായി രോഗം, ആശങ്കയുയര്‍ത്തി തമിഴ്നാട്

Leave a Reply

Most Popular