ലോക്‌ഡൗൺ കാലത്ത് രാജ്യത്ത് ഗാർഹിക പീഡനം വലിയതോതിൽ വർദ്ധിച്ചുവെന്ന് ദേശീയ വനിത കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ. സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പോലും രാജ്യത്തെ സ്ത്രീകൾക്ക് കഴിയുന്നില്ല.
ഓൺലൈൻ വഴിയുള്ള പരാതികൾ കൂടി. ലോക്ക് ഡൗണിന് ശേഷം ഓൺലൈൻ വഴി ഇതുവരെ 257 പരാതികളാണ് ലഭിച്ചത്. ഇതിൽ 69 പരാതികളും ഗാർഹിക പീഡനത്തിൻ്റേതാണ്. പരാതികൾ ഇരട്ടിയിലധികം വർദ്ധിച്ചു.
സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനുകളിലേക്ക് പോലും പോകാനാവാത്ത അവസ്ഥയാണെന്നും രേഖ ശർമ്മ പറഞ്ഞു. പീഡകൻ കൂടത്തന്നെ ഉള്ളതിനാലും മറ്റെങ്ങും പോകാൻ കഴിയാത്തതിനാലും സ്ത്രീകൾ പരാതിപ്പെടാൻ ഭയപ്പെടുകയാണെന്നും കമ്മീഷൻ പറഞ്ഞു.
