ഗാന്ധിജിയെ വെറുപ്പിൻ്റെ കണ്ണോടുകൂടി കാണുന്നവരാണ് ഗോഡ്സെയുടെ ആരാധകരായ സംഘപരിവാറുകാർ. ഗാന്ധിജിയുടെ ചിത്രത്തിലേക്ക് വരെ നിറയൊഴിച്ച് ഗോഡ്സെയെ വാഴ്ത്തുന്നത് കുറച്ച് നാൾക്ക് മുമ്പ് ജനങ്ങൾ കണ്ടതാണ്. ഇപ്പോഴിതാ നോട്ടിൽ നിന്നും ഗാന്ധിയെ ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്.
ഗാന്ധിജിക്ക് പകരം പത്ത് രൂപ നോട്ടിൽ ഗോഡ്‌സെയുടെ പടം വെച്ച് എബിവിപി നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. മധ്യപ്രദേശിലെ സിന്ധി ജില്ലയിലെ എബിവിപിക്കാരനായ ശിവം ശുക്ലയാണ് ഗോഡ്‌സെയുടെ 111ാം ജന്മ ദിനമായ മെയ് 19നാണ് കറന്‍സിയിലെ ചിത്രം മാറ്റി ഫേസ്ബുക്കിലിട്ടത്.
ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധി കോട്ട്‌വാലി പൊലീസ് സ്റ്റേഷനില്‍ മിശ്ര എന്നയാള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗാന്ധി അനുയായികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ചാണ് സിദ്ധി ജില്ലയിലെ എ.ബി.വി.പി ജനറല്‍ സെക്രട്ടറിയായ ശിവം ശുക്ലക്കെതിരെ മിശ്ര പരാതി നല്‍കിയിരിക്കുന്നത്.
എന്നാൽ സ്ഥലത്തെ ബിജെപി എംപിയുടെ വലംകയ്യാണ് ശിവം ശുക്ല. എംപിയുടെ തണലിലാണ് ഇയാൾ വിദ്വേഷ പോസ്റ്റുകളും പ്രസ്താവനകളും നടത്തുന്നത്. മാത്രമല്ല ആർഎസ്എസിൻ്റെ സഹായവും ഇയാൾക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ട്.
