ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും തയ്യാര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും. കോവിഡ് 19 പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികളെ തിരികെയെത്തിക്കാനായി 3 യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ നേവി സജ്ജമാക്കിയതായി റിപ്പോര്‍ട്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയ്ക്കായി തയ്യാറെടുക്കണമെന്നാണ് യുദ്ധക്കപ്പലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നതെന്നും ഇതിനെ തുടര്‍ന്നാണ് നാവിക സേനയുടെ അസാധാരണ നടപടിയെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ എന്‍ എസ് ജലാശ്വ എന്ന ഏറ്റവും വലിയ യുദ്ധക്കപ്പലും, മറ്റ് രണ്ട് ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ടോക്കുകളുമാണ് തയ്യാറെടുത്തിരിക്കുന്നത്.

2007 ല്‍ കമ്മീഷന്‍ ചെയ്ത ഐ എന്‍ എസ് ജലാശ്വയില്‍ കപ്പല്‍ ജോലിക്കാര്‍ക്ക് പുറമെ 1000 ആളുകളെ കൊണ്ട് വരാന്‍ സാധിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ട് 850 ആളുകളെ വരെ കൊണ്ട് വരാന്‍ സാധിക്കും.

മറ്റ് രണ്ട് കപ്പലുകളിലുമായി നൂറുകണക്കിന് ആളുകളെ കൊണ്ടുവരാന്‍ സാധിക്കും. പോര്‍ട്ട് ബ്ലെയറിലും, കൊച്ചിയിലും വിശാഖപട്ടണത്തുമുള്ള നാവിക കേന്ദ്രങ്ങളില്‍ നാവിക സേനക്കുള്ള മറ്റ് എട്ട് കപ്പലുകളും ഇതേ രീതിയില്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, ജോലിനഷ്ടപ്പെട്ടവര്‍, കുവൈറ്റ് പോലുള്ള രാജ്യങ്ങള്‍ നല്‍കിയ പൊതുമാപ്പ് പോലുള്ള ആനുകൂല്യങ്ങള്‍ മൂലം നാട്ടിലേക്ക് പോകേണ്ടവര്‍ തുടങ്ങിയവരെ ആയിരിക്കും ആദ്യ ഘട്ടത്തില്‍ തിരികെ കൊണ്ട് വരുന്നതിന് മുന്‍ഗണന ലഭിക്കുക എന്നാണ് സൂചന.

ജി സി സി രാജ്യങ്ങളില്‍ നിന്ന് തന്നെ പ്രവാസികളെ വന്‍തോതില്‍ തിരിച്ചു കൊണ്ട് വരേണ്ടി വരും എന്നാണ് സൂചന. നാട്ടിലേക്ക് തിരിച്ചു വരുന്നതിനായി കേരളം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങിപ്പോള്‍ തന്നെ ഏതാണ്ട് രണ്ടു ലക്ഷത്തോളം മലയാളികള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

യാത്ര തുടങ്ങുന്ന തുറമുഖത്തിന്റെ ദൂരവും എത്തേണ്ട രാജ്യത്തിന്റെ ദൂരവും അനുസരിച്ച് കപ്പല്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ നാലോ അഞ്ചോ ദിവസം എടുക്കാം. മെയ് മൂന്നിന് ശേഷം പ്രവാസികളെ തിരികെ കൊണ്ട് വരണം എന്നുണ്ടെങ്കില്‍ കപ്പലുകള്‍ ഉടനെ തന്നെ യാത്ര തിരിക്കേണ്ടി വരും.

Vinkmag ad

Read Previous

കടബാധ്യതയില്‍ കുടുങ്ങി ഗള്‍ഫില്‍ നിന്ന് മുങ്ങിയ ബി ആര്‍ ഷെട്ടി സംഘപരിവാര്‍ സംഘടനകളുടെ പ്രധാനി

Read Next

പ്രമുഖ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു; അഭിനയ പ്രതിഭ കീഴടങ്ങിയത് അർബുദത്തിന്

Leave a Reply

Most Popular