ഗള്‍ഫ് മേഖലയില്‍ കോവിഡ് മരണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത് അഞ്ച് മലയാളികള്‍

ഗള്‍ഫ്മലയാളികള്‍ക്കിടിയില്‍ ഭീതി പരത്തി കോവിഡ് മരണം വര്‍ധിക്കുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ മരണപ്പെട്ടു. യുഎഇയിലും കുവൈത്തിലും രണ്ടുവീതവും സൗദിയില്‍ ഒരാളുമാണ് മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് പ്രവാസികളെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. അബുദാബിയില്‍ കൊവിഡ് ചികില്‍സയിലായിരുന്ന അധ്യാപിക പ്രിന്‍സി റോയ് മാത്യു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

പത്തനംതിട്ട കോഴഞ്ചേരി പോള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യയാണ് പ്രിന്‍സി. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് കുവൈത്തില്‍ ബുധനാഴ്ച മരിച്ചത്.

യുഎഇയില്‍ തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശി എംടിപി അബ്ദുല്ല (63)യും സൗദിയില്‍ മലപ്പുറം തെല്ല വെസ്റ്റ്ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുസ്ലിയാരും ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വൈകുന്നതും നിരവധിപേരിലാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. എറ്റവും പുതിയ വിവരമനുസരിച്ച് ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 52000 കടന്നു. ഇതിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. യുഎഇ എംബസി മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി.

Vinkmag ad

Read Previous

ലോക്ക്ഡൗണ്‍; എഴുപത് ലക്ഷം സ്ത്രീകള്‍ക്ക് ആഗ്രഹിക്കാതെ ഗര്‍ഭിണിയാകേണ്ടിവരും

Read Next

അന്ന് വിദ്വേഷ പ്രചാരകരുടെ നിന്ദാ വചനങ്ങൾ, ഇന്ന് അധികാരികളുടെ പുഷ്പവൃഷ്ടി; തബ് ലിഗ് പ്രവർത്തകർ മാതൃകയാകുന്നു

Leave a Reply

Most Popular