ഗണേശ ചതുർത്ഥി; ആഘോഷം വീടുകളിൽ മാത്രം ആക്കണമെന്ന് മദ്രാസ് ഹൈക്കോടതി

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നിരോധിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. എന്നാൽ വ്യക്തികൾക്ക് വീട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാനും ഉത്സവം അവസാനിച്ചതിനുശേഷം അത് നിർമാർജനം ചെയ്യാനും അനുമതിയുണ്ട്.

ആഘോഷങ്ങൾ നിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി നിവേദനങ്ങൾ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കും ഘോഷയാത്രയ്ക്കും ഈ വർഷം ഏർപ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്താൻ സാധിക്കില്ലെന്ന് വെള്ളിയാഴ്ച തമിഴ്നാട് സർക്കാർ അറിയിച്ചു.

അതേസമയം, ആഘോഷങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതിനാൽ വലിയ നഷ്ടം നേരിടേണ്ടിവരുന്ന കരകൗശലത്തൊഴിലാളികളുടെ ആവശ്യപ്രകാരം ആഘോഷങ്ങളിൽ ചില ഇളവുകൾ നൽകാൻ ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Vinkmag ad

Read Previous

ഒരു കേന്ദ്രമന്ത്രിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ആശുപത്രിയിൽ

Read Next

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് വൈറസ് ബാധ

Leave a Reply

Most Popular