രാജ്യം കൊറോണ വൈറസിനെതിരെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ മണ്ടത്തരങ്ങളും വ്യാജപ്രചരണവുമായി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടവർ തന്നെ രംഗത്തെത്തുന്നത് പല തവണ കണ്ടതാണ്. ഇപ്പോഴിതാ കേന്ദ്ര ജലശക്തി മന്ത്രാലയത്തിൽ നിന്നും അത്തരമൊരു നീക്കം നടക്കുകയാണ്.
മാലിന്യക്കൂമ്പാരമായ ഗംഗാ നദിയെ ശുചിയാക്കുന്നതിനായി രൂപീകരിച്ച നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ(NMCG) യിൽ നിന്നാണ് ജനങ്ങളെ വളരെയധികം ബാധിക്കുന്ന നിർദ്ദേശം ഉണ്ടായിരിക്കുന്നത്.
ഗംഗാ ജലം ഉപയോഗിച്ച് കൊറോണ വൈറസ് ബാധിതരെ സുഖപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൌൺസിലിന് നിർദ്ദേശം നൽകിയിരിക്കുകയാണ് എൻഎംജിസി. ഇതിനായി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
രോഗവുമായി മല്ലടിക്കുന്ന രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ വളരെയധികം പിന്നോട്ട് കൊണ്ടുപോകുന്ന ഒരു നിർദ്ദേശമാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ അധികൃതർ തന്നെ നൽകുന്നത് ആശങ്കയുണ്ടാക്കുകയാണ്.
