കർഷകരെ സഹായിക്കാൻ ചാണകം വാങ്ങാൻ ഛത്തീസ്ഗഡ് സർക്കാർ; എതിർപ്പുമായി ബജെപി അനുകൂലിച്ച് ആർഎസ്എസ്

ലോക്ഡൗണിൽ വലഞ്ഞിരിക്കുന്ന കർഷകരെ സഹായിക്കുന്നതിനായി ചാണകം വിലകൊടുത്ത് വാങ്ങുന്നതിന് തീരുമാനമെടുത്ത് ഛത്തീസ്ഗഡ് സർക്കാർ. കിലോയ്ക്ക് ഒന്നര രൂപ നിരക്കിൽ ചാണകം സംഭരിക്കാനാണ് തീരുമാനം. ജൂലൈ 21 മുതൽ ചാണകം സംഭരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഖേൽ പ്രഖ്യാപിക്കുകയും ചെയ്തു.

സർക്കാർ തീരുമാനത്തെ ബിജെപി ശക്തമായി എതിർക്കുമ്പോൾ ആർഎസ്എസ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി. ജനകീയ മുഖ്യമന്ത്രി തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിപ്പിച്ചു തന്നു എന്നായിരുന്നു ആർഎസ്എസ് പ്രതികരിച്ചത്. മുഖ്യമന്ത്രിയെ അഭിനന്ദിച്ചുള്ള കത്തും ആർഎസ്എസ് നൽകി. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് സർക്കാരിന്റെ തീരുമാനമെന്നാണ് ആർഎസ്എസ് പറയുന്നത്.

അതേസമയം ആർഎസ്എസിന്റെ അഭിനന്ദനത്തെ മുഖ്യമന്ത്രി ഭൂപേഷ് പരിഹസിച്ചു. സർക്കാരിന്റെ ജനപ്രീതിയിൽ പങ്കുചേരാനുള്ള വ്യർഥ ശ്രമമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ന്യായ് പദ്ധതിയാണ് ഗോദാൻ ന്യായ് യോജന എന്ന പേരിൽ ഭൂപേഷ് ബാഖേൽ നടപ്പിലാക്കുന്നത്. അതേസമയം വിദ്യാസമ്പന്നരായ യുവാക്കളെ ചാണകത്തിന് പിന്നാലെ പായാൻ പ്രേരിപ്പിക്കുന്ന നടപടിയാണ് കോൺഗ്രസ് സർക്കാരിന്റേതെന്നാണ് ബിജെപിയുടെ വിമർശനം.

Vinkmag ad

Read Previous

സ്വർണ്ണക്കടത്തിൻ്റെ ഭാരം കോൺസുൽ ജനറലിൻ്റെ തലയിലാക്കി സ്വപ്ന; താൻ നിർവ്വഹിച്ചത് ഉത്തരവാദിത്വം മാത്രം

Read Next

സിസ്റ്റർ ലൂസിയെ മഠത്തിൽ തുടരാൻ അനുവദിച്ച് ഹൈക്കോടതി; സംരക്ഷണം ഒരുക്കണമെന്നും വിധി

Leave a Reply

Most Popular