രാജ്യത്തെ നിയമസംവിധാനങ്ങളോടോ ഭരണഘടനയോടൊ ബഹുമാനമില്ലാത്തവരാണ് മിക്കവാറും ബിജെപി- സംഘപരിവാർ പ്രവർത്തകരും നേതാക്കളും. തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അതേപടി പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ചിന്തമാത്രമാണ് ഇക്കൂട്ടർക്കുള്ളത്.
ബംഗളുരുവിൽ അസദ്ദുദ്ദീൻ ഉവൈസിയുടെ റാലിക്കിടയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നേരെയാണ് ഇപ്പോൾ കർണ്ണാടകയിലെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുഴുവൻ. യുവതി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി ജയിലിലാണ്. സംഘപരിവാർ പ്രവർത്തകർ അവരുടെ വീട് ആക്രമിക്കുകയും ചെയ്തു.
ഇപ്പോൾ അവരെ വെടിവച്ച് കൊല്ലമണെന്ന ആവശ്യവുമായി കർണ്ണാടകയിലെ കൃഷി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ വെടിവെച്ചു കൊല്ലണമെന്നും അത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കേണ്ടതുണ്ടെന്നും കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍ പറഞ്ഞു.
” എന്റെ അഭിപ്രായത്തില്‍ ഇവിടെ ഒരു പുതിയ നിയമത്തിന്റെ ആവശ്യമുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ലോ. ഇന്ത്യയെ മോശമാക്കി സംസാരിക്കുന്നവരേയും പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിക്കുന്നവരേയും കൈകാര്യംചെയ്യാന്‍ ഉതകുന്നതായിരിക്കണം ഇത്. ”- മന്ത്രി പറഞ്ഞു.
രാജ്യത്ത് നിലവിലിരിക്കുന്ന നിയമ സംവിധാനങ്ങളെ തെല്ലും കൂസാത്തവരാണ് ബിജെപി നേതാക്കളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബി.സി. പാട്ടീൽ. തങ്ങളുടെ ആശയങ്ങളും വിശ്വാസങ്ങളും അനുസരിച്ച് ചില കാര്യങ്ങളെ പവിത്രമായി കാണുകയും അവ സംരക്ഷിക്കാനായി മാത്രം നിയമങ്ങൾ കൊണ്ടുവരുന്നതുമാണ് സംഘപരിവാർ രീതി. സാധാരണ ജനങ്ങളെ ഇവർ കണക്കിലെടുക്കുന്നതുപോലുമില്ല.
