കൊറോണ പ്രതിസന്ധികള്‍ക്കിടയിൽ കർണാടകയിലെ ബിജെപി സർക്കാരിനെ വലയ്ക്കുന്നത് മന്ത്രിസഭയിലെ തമ്മിലടിയാണ്. മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് എല്ലാ മന്ത്രിമാരെയും പരിഗണിച്ച് മുന്നോട്ടുപോകാൻ സാധിക്കാത്ത്താണ് പ്രശ്നത്തിന് കാരണം. പ്രതിസന്ധി കൂട്ടപ്പൊരിച്ചിലിലേക്ക് എത്തിയിരിക്കുകയാണ്.
മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ. സുധാകറും ആരോഗ്യമന്ത്രി ബി ശ്രീരാമുലുവും തമ്മിലുള്ള തര്‍ക്കം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് വരെ എത്തിച്ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന് നല്‍കിയത് ബി ശ്രീരാമുലുവിന്‍റെ അനിഷ്ടത്തിന് ഇടയാക്കി.
തുടക്കം മുതൽ തന്നെ കൊറോണയുമായി ബന്ധപ്പെട്ട നടപടികളിൽ എല്ലാം ശ്രീരാമലുവിലെ തള്ളി സുധാകർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ദിവസേനയുള്ള പത്രസമ്മേളനങ്ങളിലും ഡോ കൂടിയായ സുധാകർ തന്നെ പ്രതികരിച്ചിരുന്നത് ശ്രീരാമലുവിനെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
എന്നാല്‍ ശ്രീരാമലു എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ യെഡിയൂരപ്പ ഉടന്‍ തന്നെ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി കെ സുരേഷ് കുമാറിനാണ് ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്നു വന്ന ആരോപണത്തിൽ യാതൊരു വസ്തുതയും ഇല്ലെന്നായിരുന്നു യെഡിയൂരപ്പയുടെ പ്രതികരണം.
എന്നാൽ ഇപ്പോഴത്തെ തീരുമാനങ്ങൾ ഭാവിയില്‍ വലിയ പ്രത്യാഘതങ്ങള്‍ സര്‍ക്കാറിലും പാര്‍ട്ടിയിലും ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പലരും അസംതൃപ്തരാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
