കർണാടകയിൽ പുതിയ കളികൾക്ക് ഡികെ ശിവകുമാർ; കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ശ്രമം

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പുത്തനുണർവ്വേകാൻ വ്യത്യസ്ത പദ്ധതികളുമായി  ഡികെ ശിവകുമാര്‍. കര്‍ണാടകയിൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഡികെ ശിവകുമാര്‍ പാര്‍ട്ടിയെ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തിക്കാനുളള നീക്കങ്ങള്‍ അടിത്തട്ടില്‍ നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു.

ജെഡിഎസുമായി ചേര്‍ന്ന് കര്‍ണാടകത്തില്‍ അധികാരം പിടിച്ച കോണ്‍ഗ്രസിന് അധികം വൈകാതെ തന്നെ താഴെ ഇറങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഡികെയെ സോണിയാ ഗാന്ധി വിശ്വസിച്ചേല്‍പ്പിച്ചത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തന്നെ കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിനുണ്ട്.

കോവിഡും യെഡിയൂരപ്പ സര്‍ക്കാരിന്റെ തടസ്സങ്ങളും മറി കടന്ന് ജൂലൈ രണ്ടിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കുകയാണ്. ജയില്‍വാസത്തിന് ശേഷം തിരികെ എത്തിയ ഡികെയ്ക്ക് പാര്‍ട്ടിക്കുളളില്‍ വീരപരിവേഷം തന്നെ ഉണ്ട്. നേരത്തെ മുതല്‍ക്കേ തന്നെ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ കൂടിയാണ് ഡികെ ശിവകുമാര്‍ എന്ന നേതാവ്.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് എച്ച്ഡി കുമാരസ്വാമി സഖ്യസര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത്. പണവും മന്ത്രിസ്ഥാനവും അടക്കമുളള വാഗ്ദാനങ്ങള്‍ എംഎല്‍എമാര്‍ക്ക് നല്‍കപ്പെട്ടിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചതിച്ചവരെ തോല്‍പ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ല.

ഇതിനെല്ലാം പരിഹാരം കാണുകയാണ് ഡികെ ശിവകുമാറിൻ്റെ ലക്ഷ്യം. ഇതിനായി പാർട്ടിയെ അടിത്തട്ടിൽ നിന്നുതന്നെ കെട്ടിപ്പടുക്കാനാണ് ശ്രമം. ബൂത്ത് ലവൽ കമ്മിറ്റികളെ ശക്തിപ്പെടുത്തിയാണ് തുടക്കം. കർണാടകയിൽ പൊതുവേ ശക്തനെന്ന് ഏവരും കരുതുന്ന ഡികെയുടെ മുൻകയ്യിൽ പാർട്ടി ശക്തിസംഭരിക്കുമെന്നാണ് അണികളും കരുതുന്നത്.

Vinkmag ad

Read Previous

ഫെയർ ആൻ്റ് ലൗവ്‌ലി വംശീയതയിൽ നിന്നും പുറത്തേയ്ക്ക്; ഫെയർ എന്ന വാക്ക് മാറ്റാൻ കമ്പനി

Read Next

സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ ജയിലിലടച്ചവരെ മോചിപ്പിക്കണം; യുഎന്‍ മുന്നറിയിപ്പില്‍ ഞെട്ടി കേന്ദ്രസര്‍ക്കാര്‍

Leave a Reply

Most Popular