കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷം; മഹാമാരിയുടെ മറവിൽ വൻ അഴിമതിയുമായി ബിജെപി സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ രോഗികളുടെ എണ്ണം 60,000 കടക്കുകയാണ്. മഹാരാഷ്ട്രയും ഡൽഹി തമിഴ്നാടും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുന്ന സംസ്ഥാനമാണ് കർണാടക.

എന്നാൽ, കോവിഡിൻ്റെ മറവിൽ കർണാടക സർക്കാർ വൻഅഴിമതി നടത്തുന്നുവെന്ന ആരോപണം ഉയരുകയാണ്. തമിഴ്നാട് സർക്കാർ 4.78 ലക്ഷം രൂപ ഒരു വെന്റിലേറ്ററിനായി മുടക്കിയപ്പോൾ കർണാടക സർക്കാർ 18.20 ലക്ഷമാണ് ഒരു വെന്റിലേറ്ററിനായി മുടക്കിയതെന്നാണ് ആരോപണം.

മുഖ്യമന്ത്രി യഡിയൂരപ്പ ഇതിന് മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ കർണാടക സർക്കാരിൻ്റെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നതായി അണികൾ.

കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അഴിമതിയാണ് വെന്റിലേറ്റർ വാങ്ങിച്ചതിൽ നടന്നതെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നു. കർണാടകയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് കോവിഡിന്റെ മറവിൽ വൻ അഴിമതികൾ നടക്കുന്നുവെന്ന ആരോപണം ഉയരുന്നത്.

Vinkmag ad

Read Previous

അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ കയ്യേറ്റം ചെയ്ത യുവമോർച്ച നേതാവിനെതിരെ കേസ്; തൈക്കാട്ടുശേരി പഞ്ചായത്തംഗം കൂടിയായ വിനോദ് കുമാറാണ് പ്രതി

Read Next

പാലത്തായി പീഡനകേസില്‍ ഐ ജി ശ്രീജിത്തിന്റേത് പൊറുക്കാനാകാത്ത തെറ്റ്; ബിജെപി നേതാവിനെ രക്ഷിക്കാന്‍ ക്രൈബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നും ജസ്റ്റിസ് കമാല്‍ പാഷ

Leave a Reply

Most Popular