കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന അയൽ സംസ്ഥാനമാണ് കർണ്ണാടക. സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം അമ്പതിനായിരം പിന്നിട്ടു. 4169 പുതിയ രോഗികളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായിരിക്കുന്നത്.
കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കേ കർണാടകയിലെ ആരോഗ്യമന്ത്രിയുടെ വാക്കുകൾ ചർച്ചയാവുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ദൈവത്തിന് മാത്രമേ വൈറസിൽ നിന്ന് രക്ഷിക്കാനാകുവെന്ന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറയുന്നു.
കർണാടകയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. ‘കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ആർക്കാണ് കഴിയുക? ഇപ്പോഴത്തെ സാഹചര്യത്തിൽ, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ. അല്ലെങ്കിൽ വൈറസിനെ കുറിച്ചും അതിന്റെ അപകടങ്ങളെ കുറിച്ചും ജനങ്ങൾ ബോധവാന്മാരാകണം.’ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ അപകടകരമായ നിലയിലേക്ക് കോവിഡ് ഉയരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Tags: covid 19|karnataka