കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ്. മൃതദേഹങ്ങള്‍ കുഴിമാടത്തിലേക്കു വലിച്ചെറിയുന്ന വീഡിയോ പ്രചരിക്കുന്നു. ബെല്ലാരിയിലാണ് കഴിഞ്ഞ ദിവസം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
സംഭവത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മനുഷ്യത്വരഹിതമായ രീതിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നെന്നു ഡികെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൻ്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.
സംഭവം വിവാദമായതോടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ ജില്ലാ ഭരണകൂടം പുറത്താക്കി. സംസ്‌കരിക്കാന്‍ കൊണ്ടുപോയ മൃതദേഹങ്ങളാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും കുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തത്.
ഇതിന് ഉത്തരവാദികളായ ഫീല്‍ഡ് ടീമിനെ മുഴുവന്‍ പുറത്താക്കി. ഇവര്‍ക്കു പകരം പുതിയ വിഭാഗം സംഘത്തെ പരിശീലിപ്പിക്കുമെന്നു ബെല്ലാരി ഫൊറന്‍സിക് വിങ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. എസ് നകുല്‍ പറഞ്ഞു. അഞ്ചിലധികം പുരുഷന്മാര്‍ നിഷ്‌കരുണം മൃതദേഹങ്ങളടങ്ങിയ വലിയ കറുത്ത ബാഗുകള്‍ കുഴിയിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
