അതിർത്തി അടച്ചിട്ട കർണാടക സർക്കാരിൻ്റെ നടപടിക്കെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അത്യാവശ്യവാഹനങ്ങള്‍ കടത്തിവിടേണ്ടി വരുമെന്നും എല്ലാ വാഹനങ്ങളും തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാസർഗോഡ് ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ നിന്ന് കർണാടകകത്തിലേക്ക് ചികിത്സക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള മാർഗ്ഗ രേഖ തയ്യാർ ആക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് മാർഗ്ഗ രേഖ തയ്യാർ ആക്കണം എന്നും കോടതി. പ്രശ്‌നം വഷളാക്കൻ ഇരു സംസ്ഥാനങ്ങളും ശ്രമിക്കരുത് എന്നും സുപ്രീം കോടതി പറഞ്ഞു.
കാസര്‍കോട്ടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.
രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ല. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
